Friday, April 13, 2012

ഒരിടത്തൊരു ദുര്‍ഗന്ധം വമിക്കുമ്പോള്‍ ......ഇന്ധ്യയിലെ രാഷ്ട്രീയം ഇടപെടുന്നത്...!!

കോണ്ഗ്രസ്കാരന്‍ ...മൂക്ക് പൊത്തി കടന്ന് പോകും [ വേറെ ആരെങ്കിലും അത് വൃത്തി ആക്കികോളും എന്ന മൂഡധാരണയില്‍ നിരുത്തരവാദത്തോടെ .. ]

ബി ജെ പിക്കാരന്‍.... ചുമ്മാ ഒരു കൂസലും ഇല്ലാതെ നടന്ന് പോകും [അത് ദുര്‍ഗന്ധം ആണെന്ന് പോലും തിരിച്ചറിയാന്‍ ശേഷി ഇല്ലാത്തവനെ പോലെ ..]

പ്രാദേശിക രാഷ്ട്രീയക്കാരന്‍... വഴി മാറി നടന്നു പോകും [ ഇതൊന്നും തന്നെ ബാധിക്കുന്നതല്ല എന്ന മട്ടില്‍...]

കമ്മ്യുണിസ്റ്റ്‌കാരന്‍ ....ദുര്‍ഗന്ധം വമിക്കുന്നിടം കണ്ടെത്തി അവിടെം ശുദ്ധമാക്കാന്‍ ശ്രമിക്കും [അതാണ്‌ അപ്പോഴത്തെ തന്‍റെ ഉത്തരവാദിത്ത്വം എന്ന തിരിച്ചറിവോടെ ..]

Friday, April 6, 2012

ഒരു കഷ്ണം ഭൂമി...

എനിക്ക് സ്വപ്നങ്ങള്‍
കാണാനുള്ളിടമിവിടല്ല
എനിക്ക് മോഹങ്ങള്‍
പറയാനുള്ളിടമിവിടല്ല
എനിക്ക് ഇഷ്ടങ്ങള്‍
കേള്‍ക്കാനുള്ളിടവുമിവിടല്ല
അവകാശികളില്ലാത്തൊരു
കഷ്ണം ഭൂമിയെ
ഞാനെവിടെയാണ് തിരയേണ്ടത് ...?
അതിരുകള്‍ ലംഘിച്ച
കുറ്റത്തിന്നാരും
ശിഖരങ്ങളെ
മുറിക്കാത്തൊരിടം വേണം
അവിടെയൊരു
വൃക്ഷത്തൈ നടണമെനിയ്ക്ക്..
അതിന്‍ തണലീ
ഭൂമുഖമാകെ പരക്കണം....
കുഞ്ഞുങ്ങളതിന്‍
കാറ്റേറ്റു കളിച്ചു നടക്കണം ....!