Sunday, October 28, 2012

താന്തോനി പുഴ


ഒരു
പ്രളയ കാലത്ത് ...
കര കവിഞ്ഞ്
ആര്‍മ്മാദിച്ച്
ഒരു തന്തോനിയെ പോലെ
ഒഴുകുന്ന പുഴയെ ചൂണ്ടി
അവന്‍ പറഞ്ഞു ..
നോക്ക്,
അത് കാണുന്നില്ലേ നീയ്.....?
ഉം ....
പ്രണയ കാലത്ത്
ഞാനും ഇങ്ങനെയാ...
പ്രണയിനിക്കുമേല്‍
ഒരു
താന്തോനി പുഴ പോലെ
ഒഴുകണം എനിക്ക് ...!

Tuesday, October 23, 2012

കറന്‍സി

എത്രയെത്ര പേരുകളില്‍

ഏതെല്ലാം ഭാഷകളില്‍

എന്തെല്ലാം നിറങ്ങളില്‍

നിനക്കുമിണയ്ക്കുമിടയിലെ പശ.

ഞാനില്ലെങ്കിലേതച്ഛന്‍ പ്ഫൂ !

എന്ന് മക്കള്‍ പോലും !
 

വിചിത്രമൊരു സ്വഭാവമുണ്ട്

നിമിഷവേഗം മതിയെനിക്ക്

നിന്നെ പാടേ വിട്ടകലാന്‍ ,

അത് പോലെ വന്ന് കയറാനും
 

ഞാന്‍

ഞാനാണ് ഞാന്‍

ഞാനില്ലാതെ നീയില്ല

ഞാനില്ലാത്ത നീയെന്നാല്‍

ശവമെന്നര്‍ത്ഥം !

ഞാനൊന്നുമല്ലെന്നറിയാന്‍

പക്ഷെ നീ ശവം തന്നെയാകണം
 
 

Saturday, October 6, 2012

ഓര്‍മ്മയിലൊരിടം

പൂവുകള്‍
നാഴിക
കല്ലുകളായി
ഓര്‍മ്മയില്‍
ചിലയിടങ്ങളുണ്ട്...

ഏകാന്ത
പഥികാനായി
അവിടെത്തുമ്പോള്‍
നിന്ന് പോകുന്ന
പാദങ്ങള്‍,
അന്നേരമവിടെത്തും
കാറ്റിനെന്തു സുഗന്ധം !

കണ്‍ച്ചിമ്മാതെ
കണ്ടിരിക്കാന്‍
കണ്ണുകള്‍
കൊതിച്ചു പോകും
കാഴ്ചകളൊരുപാടുള്ളിടം

സ്വനങ്ങളെന്തും
സംഗീതമാകുന്ന
സ്വരലയങ്ങളാല്‍
സാന്ദ്രമായൊരിടം