Wednesday, June 26, 2013

ഇനിയും വരും


എനിക്ക് നിന്നോട്
പ്രണയം തന്നെയാണ്
അതുകൊണ്ടല്ലേ
എന്നെക്കൊണ്ടാവുമ്പോളൊക്കെ
നിന്നരികിൽ ഞാൻ
ഓടിയെത്തുന്നത് ,
നിന്നിൽ നീന്തി കുളിക്കാൻ
വെമ്പൽ കൊള്ളുന്നത്‌ ..?

നിനക്കും എന്നോട്
പ്രണയം തന്നെയാണ്
അതല്ലേ നിന്നരികിൽ
ഞാനെത്തുമ്പോൾ
എപ്പോഴും തൊട്ടുരുമി
നിന്റെ ചുരുൾ മുടിയാൽ
എന്റെ പാദങ്ങളെ പുതയ്ക്കുന്നത് ..?

ചുവന്ന പൊട്ട്
നിന്നിലലിഞ്ഞ്
തീരുന്നതും
നിൻ നീലിമയും
കുസൃതികളും
കണ്ടു നില്ക്കുന്നതും
എന്ത് രസമെന്നൊ .?

ഇനിയും ഞാൻ വരും
എന്നെക്കൊണ്ടാവുമ്പോളൊക്കെ..

4 comments:

  1. @@
    പ്രിയപ്പെട്ട സീ പീ കോമളവല്ലീ,
    വെറും കവിത മാത്രം എഴുതിയാല്‍ മതിയോ?
    പോര.
    കഥകളും നാടകങ്ങളും ചരിത്രവും ചിത്രങ്ങളും നോവലും യാത്രാവിവരണങ്ങളും എഴുതൂ.
    വേണമങ്കില്‍ നമുക്കൊരു യാത്ര പോകാം; ആസാമിലേക്കോ ബീഹാറിലേക്കോ.
    അക്ഷരങ്ങള്‍ കോമളവല്ലിയെ പുല്‍കട്ടെ.
    വാക്കുകള്‍ വിടര്‍ന്നു പുഷ്പ്പിക്കട്ടെ. കാത്തിരിക്കുന്നു.

    എന്ന് കണാരന്‍ (ഒപ്പ്)

    ReplyDelete
  2. ങ്ഹേ...സീ പീ കോമളവല്ലിയോ..?
    അതാര്..??

    ReplyDelete
  3. എനിക്കു നിന്നോടൊരടുപ്പമുണ്ടെന്നു പറയുന്നെല്ലാരും,

    പൊന്നേ, പറയുന്നെല്ലാരും..!!


    നല്ല കവിത

    ശുഭാശംസകൾ.....

    ReplyDelete